ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും. മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയാണ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുൻപ് മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിനാലാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് ഇളവ് നൽകിയത്.
ഈ മാസം പതിനെട്ടിനാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാവുക. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ന്യൂസിലന്‍ഡിന്‍റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ലോര്‍ഡ്‌സ്സിൽ ഇന്നവസാനിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here