Advertisement

പരസ്യമായി വാക്പോര് നടത്തി; രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

June 6, 2021
Google News 1 minute Read

പരസ്യമായി വാക്പോര് നടത്തിയ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കർണാടക സർക്കാർ. മൈസൂരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ധൂരി, മൈസൂരു സിറ്റി കോർപറേഷൻ കമ്മിഷണർ ശിൽപ നാഗിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും തമ്മിലുള്ള തർക്കം വാർത്തയായിരുന്നു.

അപമാനം മൂലം താൻ ഐഎഎസ് രാജിവയ്ക്കുകയാണെന്ന് വ്യാഴാഴ്ച ശിൽപ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ ജോലി ചെയ്യാനാകില്ല, തന്നെ മനപ്പൂർവ്വം ദ്രോഹിക്കുകയാണ് എന്നും രോഹിണി സന്ധൂരിയുടെ പേരെടുത്ത് പറഞ്ഞ് ശിൽപ ആരോപിച്ചിരുന്നു. എന്നാൽ കൊവിഡ് സംബന്ധമായ രേഖകൾ ചോദിക്കുകയാണ് ഉണ്ടായതെന്നും അത് ദ്രോഹിക്കലല്ലെന്നും, കൂടുതൽ മറുപടിയില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.

പലപ്പോഴായുള്ള ഇരുവരുടെയും വഴക്കുകൾ വാർത്തയായ സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രോഹിണി. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു ശിൽപ.

Story Highlights: Karnataka GOVT transfers 2 IAS officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here