Advertisement

കൊച്ചി-ബേപ്പൂര്‍ ജലപാത ഒരുങ്ങുന്നു, ചരക്ക് നീക്കം ഈ മാസം തുടങ്ങും

June 6, 2021
Google News 1 minute Read

കടല്‍ വഴിയുള്ള ബേപ്പൂര്‍ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ തുടങ്ങും. ഇതോടെ ചരക്ക് നീക്കത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറയും. ദേശീയപാതയിലെ തിരക്കൊഴിവാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനത്തിന് ബജറ്റില്‍ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപത്തിന് ഇടിയിലാണ് തുറമുഖ വകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ബേപ്പൂര്‍ -കൊച്ചി ജലപാത തുറന്ന് കൊടുക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കടല്‍ വഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാവശ്യമായ അറ്റകുറ്റപണികള്‍ ബേപ്പൂരില്‍ ഉടന്‍ തുടങ്ങും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് ശ്രമം.

ഒരാഴ്ചയ്ക്കകം മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് തുറമുഖ മന്ത്രി നിർദേശം നൽകി.
ഈ മാസം 11 ന് തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗം ബേപ്പൂരില്‍ ചേർന്ന് കളക്ടര്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കും. തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസന പ്രവൃത്തികള്‍ തുടങ്ങാനാണ് തുറമുഖ വകുപ്പിന്‍റെ തീരുമാനം.

Story Highlights: Kochi – Beypore coastal road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here