Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം: മുസ്ലിം ലീഗ്

June 6, 2021
Google News 1 minute Read
p k kunhali kutty

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്. കോടതി വിധി കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണം. ആശയക്കുഴപ്പം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്നും മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്ലിം എന്നത് ന്യൂനപക്ഷമെന്നാക്കി പാലോളി കമ്മിറ്റി മാറ്റിയതാണ് ഹൈകോടതി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. കോടതി വിധി കാരണം എല്ലാവിധ ആനുകൂല്യങ്ങളും നിര്‍ത്തലാക്കപ്പെട്ടു.

സര്‍വ കക്ഷി യോഗത്തില്‍ സര്‍ക്കാരിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും വിദഗ്ധസമിതിയെ കൊണ്ടുവന്നത് വിഷയം നീട്ടി കൊണ്ടുപാകാനാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ കേരളത്തിലത് നിന്ന് പോവുകയാണന്നും ലീഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: minority scholarship, muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here