Advertisement

കുഴൽപ്പണ വിവാദം: കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയെന്ന് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം

June 6, 2021
Google News 1 minute Read
mistake from k surendrans side observes bjp national leadership

കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകര്യം ചെയ്തത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു. ഇതോടെ കെ.സുരേന്ദ്രൻ പ്രതിരോധത്തിലായിരിക്കുകയാണ്.

Story Highlights: kodakara case, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here