Advertisement

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍; കെ. സുന്ദരയുടെ മൊഴിയെടുക്കുന്നു

June 6, 2021
Google News 1 minute Read

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി സ്വാധീനിച്ചുവെന്ന വെളിപ്പെടുത്തലില്‍ പൊലീസ് കെ.സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുപ്പ്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി.വി.രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പും അന്വേഷണവും.

കെ.സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് തീരുമാനമെടുക്കും. കൈക്കൂലിക്കൊപ്പം, ജനപ്രാതിനിധ്യ നിയമ വകുപ്പും ഉള്‍പ്പെടുത്തുന്നത് പൊലീസിന്റെ പരിഗണനയിലാണ്.

കഴിഞ്ഞ ദിവസമാണ് കെ. സുന്ദരയുടെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. ഇതിന് പിന്നാലെ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് മേധാവി പരാതി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. വെളിപ്പെടുത്തലിന് പിന്നാലെ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കെ. സുന്ദര വീണ്ടും രംഗത്തെത്തിയിരുന്നു.

Story Highlights: K Sundara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here