ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴി; കെ സുന്ദരയ്ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനം

കെ. സുന്ദരയ്ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനം. ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പണമിടപാടുമായി ബന്ധപ്പെട്ട് സുന്ദരയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയായിരുന്നു പൊലീസ് മൊഴിയെടുത്തത്. പണം നല്‍കിയ തീയതിയും എത്തിച്ചു നല്‍കിയ ആളുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സുന്ദര പൊലീസിനോട് വിശദീകരിച്ചു. പണവുമായി എത്തിയവരില്‍ സുനില്‍ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവര്‍ ഉള്ളതായി സുന്ദര മൊഴി നല്‍കി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സുന്ദരയ്ക്ക് ഉടന്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചു.
അതിനിടെ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മാര്‍ച്ച് 21നാണ് സുനില്‍ നായിക് സുന്ദരയുടെ വീട്ടില്‍ എത്തിയത്. ഈ ദിവസം തന്നെ സുനില്‍ നായിക് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 22 ന് സുന്ദര സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു.
Story Highlights: k sundara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here