Advertisement

രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം ; മോനായി ‘ഓപ്പറേഷൻ ഹെഡ്

June 6, 2021
Google News 2 minutes Read

ഭീഷണിപ്പെടുത്തി പണം തട്ടേണ്ടവരുടെ വിവരം കൈമാറാൻ രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം ഉണ്ടെന്ന് അന്വേഷണസംഘം. കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ പോലീസ് തിരയുന്ന കാസർകോട്ടെ മോനായി ആണ് ഓപ്പറേഷന് നേതൃത്വം നൽകുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

സെനഗലിലും, മാലിദ്വീപിലുമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കേരളത്തിൽ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്‍റലിജൻസ് സംഘമാണ്.

അതേസമയം രവി പൂജാരി ഉപയോഗിച്ച് വിദേശ നമ്പറുകളുടെ വിശദാംശങ്ങളടക്കം ശേഖരിച്ച് പൊലീസ് പരിശോധന തുടങ്ങി. കാസർകോട്ടെ വ്യവസായിയുടെ മരണത്തിൽ രവി പൂജാരിയുടെ പങ്ക് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. .ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.

Story Highlights: Ravi pujari has his own intelligence team in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here