ഇന്ധനവില വർധന: ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ഓഫീസിന് മുന്നിൽ വച്ച് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുളള വഞ്ചനയാണെന്നും ഇന്ധനവില നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പറഞ്ഞു.
അതേസമയം , രാജ്യത്തെ ഇന്ധനവില ദിനംപ്രതി കുതിച്ചുയരുകയാണ് . ഇന്ന് സംസ്ഥാനത്ത് പെട്രോളിലും ഡീസലിനും 28 പൈസ വര്‍ധിച്ചതോടെ ആദ്യമായി പെട്രോള്‍ വില നൂറ് കടന്നു. 37 ദിവസത്തിനിടെ ഇത് 21-ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്.
Story Highlights: Dyfi – Fuel Price Hike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here