സ്‌കൂട്ടറില്‍ പോകുന്നതിനിടെ പിന്നിലിരുന്ന ആള്‍ കഴുത്തറുത്തു; രക്തം വാര്‍ന്ന് പോക്‌സോ കേസ് പ്രതിയായ യുവാവ് മരിച്ചു

സ്‌കൂട്ടറില്‍ പോകുന്നതിനിടെ പിന്നിലിരുന്ന ആള്‍ കഴുത്തറുത്തതിനെ തുടര്‍ന്ന് യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ഹൈദരാബാദിലെ ഫലക്‌നുമയിലാണ് സംഭവം. ഓട്ടോ ഡ്രൈവറും പോക്‌സോ കേസിലെ പ്രതിയുമായ അബ്ദുള്‍ ഷാരൂഖ്(24)ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും കൃത്യം ചെയ്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂട്ടര്‍ ഓടിച്ച് വരികയായിരുന്ന ഷാരൂഖിനെ പിറകിലിരുന്നയാള്‍ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏതാനും ദൂരം പിന്നിട്ടശേഷം ഷാരൂഖ് നിലത്തുവീണ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനും പീഡിപ്പിച്ചതിനുമാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവോ ബന്ധുക്കളോ ആകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Story Highlights: Man slits throat of two-wheeler rider in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here