പൂനെ തീപിടുത്തം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പൂനെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് മഹാരാഷ്ട്രയിലെ പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തമുണ്ടായത്. അപകടത്തിൽ 17 പേരാണ് മരിച്ചത്. അഞ്ചു പേരെ കാണാതായി. എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫയർഫോഴ്സ് അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Story Highlights: pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here