22
Jun 2021
Tuesday

പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 17 മരണം

pune fire in sanitizer plant claims 17 lives

മഹാരാഷ്ട്രയിലെ പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം.അപകടത്തിൽ 17 പേർ മരിച്ചു. അഞ്ചു പേരെ കാണാനില്ല.

എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫയർഫോഴ്സ് അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Story Highlights: pune fire, sanitizer plant

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top