ക്ലബ്ഹൗസ്; സ്ക്രീൻ റെക്കോർഡിങ് സൂക്ഷിക്കുക

തരംഗമായി മാറിയ ക്ലബ്ഹൗസ് സമൂഹമാധ്യമ പ്ലാറ്റഫോമിൻറെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്‌ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് മറ്റു പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്യാൻ ഇടയുണ്ട്. ഓരോ റൂമിലും സംസാരിക്കുന്ന സ്‌പീക്കർമാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ് ചട്ടമെങ്കിലും പലരും പാലിക്കാറില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ക്ലബിഹൗസിൽ പ്രത്യക്ഷപ്പെട്ട ചില റൂമുകളിൽ എന്ത് നടക്കുന്നുവെന്ന് അറിയാൻ കയറിയവർ പോലും വെട്ടിലായി. റൂമിൽ സ്പീക്കർ അല്ലെങ്കിൽ പോലും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ആ റൂമിൽ മുഴുവൻ പേരുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഈ വിഡിയോയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ യൂട്യുബിലും വാട്സാപ്പിലും പ്രചരിക്കപ്പെടുന്നുണ്ട്. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം കേള്വിക്കാരുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നു.
ക്ലബ്ഹൗസ് റെക്കോർഡ് ചെയ്യുമോ?
കേസ് അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ക്ലബ്ഹൗസ് എല്ലാ റൂമുകളിലെയും സംഭാഷണം റെക്കോർഡ് ചെയ്യാറുണ്ട്. റൂം ആക്റ്റീവ് ആയിരിക്കുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും പ്രശ്നം റിപ്പോർട്ട് ഓപ്ഷൻ വഴി ഉന്നയിച്ചാൽ ആ അന്വേഷണം തീരും വരെ സൂക്ഷിക്കും. അല്ലെങ്കിൽ മീറ്റിംഗ് കഴിയുന്നയുടൻ ഡിലീറ്റ് ആകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here