കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ല

കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി.
ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള നീക്കം. വലിയ ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.
സംസ്ഥാന കോൺഗ്രസിനെ എക്കാലവും നിയന്ത്രിച്ചുവന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കുകയാണ് ഇതിൽ ആദ്യത്തേത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി അവരെ പ്രാദേശിക ഘടകങ്ങളിൽ സജീവമാക്കാൻ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ. മുതിർന്ന ഗ്രൂപ്പുമാനേജർമാരുടെ സമ്മർദ ശക്തിയെ അതിജീവിക്കാനാകാതെ വിഎം സുധീരൻ രാജിവച്ചിരുന്നു. സമാന സാഹചര്യത്തിൽ ഒറ്റയാൻ ശൈലിയിൽ പ്രവർത്തിക്കുന്ന സുധാകരന് അടിതെറ്റില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ കടുത്ത നിലപാടാണ് സമ്മർദങ്ങൾക്കുപരിയായി സുധാകരനിൽ തന്നെ നിലുറപ്പിക്കാൻ ദേശീയ നേതൃത്വത്തെ നിർബന്ധിതമാക്കിയത്.
Story Highlights: k sudhakaran as next kpcc president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here