Advertisement

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

June 8, 2021
Google News 1 minute Read
rape

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ചേരും.

തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് പുളിക്കോട്ടില്‍ ആണ് പ്രതി. ഇന്നലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. രണ്ട് മാസം മുന്‍പാണ് കണ്ണൂര്‍ സ്വദേശിനി പീഡനത്തിന് ഇരയായത്. ബലാത്സംഗത്തിന് അടക്കം കേസെടുത്തു. യുവാവിന് ഭയന്ന് യുവതി മറ്റൊരു സംസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്. അതേസമയം യുവാവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Story Highlights: kochi, woman attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here