Advertisement

സിപിഐഎമ്മിനോടും പിണറായി വിജയനോടും കടുത്ത വൈരം സൂക്ഷിക്കുന്ന വ്യക്തി, കണ്ണൂരിലെ കോൺഗ്രസിന്റെ ആവേശം..അതാണ് കെ.സുധാകരൻ

June 8, 2021
Google News 1 minute Read
k sudhakaran and his hatred towards cpim

കണ്ണൂരിലെ കോൺഗ്രസിന്റെ ആവേശമാണ് കെ സുധാകരൻ. അടിക്ക് തിരിച്ചടി വാക്കിലും പ്രവർത്തിയിലും കൊണ്ടുനടന്ന സുധാകരൻ സിപിഐഎമ്മിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും കടുത്ത വൈരം സൂക്ഷിക്കുന്ന ആൾ കൂടിയാണ്.

കണ്ണൂരിൽ സിപിഐഎമ്മും കോണ്ഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമായ കാലഘട്ടത്തിലാണ് കെ സുധാകരന്റെ കോണ്ഗ്രസിലേക്കുള്ള മടങ്ങി വരവ്. അന്ന് മുതൽ ഇങ്ങോട്ട് കോണ്ഗ്രസിനായി സിപിഐഎമ്മിനോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് കെ സുധാകരൻ നടത്തിയത്. അതുകൊണ്ടുതന്നെയാണ് കോണ്ഗ്രസും സിപിഐഎമ്മും തമ്മിലുള്ള സംഘർഷഭരിതമായ രാഷ്ട്രീയത്തിനു അയവ് വന്നിട്ടും കോണ്ഗ്രസ് പ്രവർത്തകർക്കിടയിൽ കെ എസ് ആരാധ്യനാകുന്നത്.

1990ൽ കണ്ണൂർ ഡിസിസി അധ്യക്ഷനായതോടെയാണ് വീരപരിവേഷത്തിലേക്കുള്ള സുധാകരന്റെ വളർച്ച. തന്റെ സന്തതസഹചാരികളിൽ പലരെയും ആ യാത്രയിൽ നഷ്ടപ്പെട്ടിട്ടും പതറാതെ നിന്ന സുധാകനെയാണ് പിന്നീട് കണ്ണൂർ കണ്ടത്. പക്ഷെ അടിക്ക് തിരിച്ചടി ആപ്തവാക്യമായതോടെ കണ്ണൂരിൽ സിപിഎമ്മിന്റെ കോട്ടയിൽ സുധാകരൻ വേരൂന്നി. സുധാകരന്റെ നിലപാടുകളിൽ പലപ്പോഴും പാർട്ടിക്ക് നേട്ടമുണ്ടായെങ്കിലും പാർട്ടി തലത്തിലുള്ള സുധാകരന്റെ വളർച്ചയിൽ പലപ്പോഴും അത് ഇരുൾ വീഴ്ത്തി.

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും കെ സുധകരനും തമ്മിൽ കണ്ണൂര് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളുടെ വൈര്യമാണുള്ളത്.
ഇന്നും കൊണ്ടും കൊടുത്തുമാണ് ഇരു നേതാക്കളും മുന്നോട്ട് പോകുന്നത്.

ഏറ്റവും ഒടുവിലെ ചെത്തുകാരന്റെ മകൻ എന്ന് പിണറായിയെ വിശേഷിപ്പിച്ച് സുകഥാകാരൻ രംഗത്ത് വന്നത് പോലും ആ വൈര്യത്തിന്റെ ബാക്കിയാണ്. രണ്ടു ദ്രുവങ്ങളിൽ നിൽക്കുന്നവരിൽ പിണറായി വിജയൻ മുഖ്യമന്ത്രിയും കെ സുധാകരൻ കെപിസിസി പ്രസിഡന്റുമാകുമ്പോൾ രാഷ്ട്രീയ കേരളത്തിൽ എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Story Highlights: K sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here