20
Jun 2021
Sunday

വില ഇരുപതിനായിരത്തോളമോ; ചര്‍ച്ചയായി എ.ആര്‍ റഹ്മാന്റെ റോയൽ മാസ്‌ക്‌

ചെന്നൈയിലെ വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച ശേഷം മകനൊപ്പം നില്‍ക്കുന്ന ചിത്രം എ ആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കാഴ്ചയില്‍ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അല്‍പ്പം റോയലാണ്. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച്‌ 13 ഗ്രേഡ് എച്ച്‌ ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്കാണ് ഇത്.

ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്ക് വാഗ്ദാനം ചെയ്യുന്നത്.

Story Highlights: AR RAHMAN’S ROYAL MASK

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top