Advertisement

അഭിഭാഷകന്​ കൊവിഡ്​; ബിനീഷ്​ കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ 16 ലേക്ക്​ മാറ്റി

June 9, 2021
Google News 0 minutes Read

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി. ബുധനാഴ്​ച ഹർജി പരിഗണിച്ച കര്‍ണാടക ഹൈകോടതി ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹർജി പരിഗണിക്കുന്നത്​​ ജൂണ്‍ 16ലേക്ക്​ മാറ്റിയത്​.

കേസില്‍ ഇ.ഡിക്ക്​ വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്​.വി രാജുവിന്​ കൊവിഡ്​ ബാധിച്ചതിനാല്‍ ഹർജി ജൂണ്‍ 14ലേക്ക്​ മാറ്റിവെക്കണ​മെന്ന്​ ജൂണ്‍ രണ്ടിന്​ കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹർജി പരിഗണിക്കുന്നത്​ ഒമ്ബതിലേക്കാണ്​ അന്ന്​ കോടതി മാറ്റിയത്​. എസ്​.വി രാജു കൊവിഡ്​ മുക്​തമായി തിരിച്ചെത്താത്തതിനാല്‍ ഹരജി പരിഗണിക്കുന്നത്​ മാറ്റണമെന്ന്​ ഇ.ഡി കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.ഡിയുടെ ആവശ്യം പരിഗണിച്ച കോടതി ഹർജി പരിഗണിക്കുന്നത്​ ജൂണ്‍ 16ലേക്ക്​ മാറ്റുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here