ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവഡോർ

ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവഡോർ. ഇന്നാണ് ആ ചരിത്ര തീരുമാനം എൽ സാൽവദോർ കൈക്കൊള്ളുന്നത്.
84 ൽ 62 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തീരുമാനം കോൺഗ്രസിൽ പാസാക്കിയത്. ഈ തീരുമാനത്തിന് തൊട്ടുപിന്നാലെ ബിറ്റ്‌കോയിന്റെ നിരക്ക് അഞ്ച് ശതമാനം വർധിച്ച് 34,239.17 ഡോളറിലെത്തി. ബുധനാഴ്ചയാണ് നിയമത്തിന്റെ കരട് പ്രസിഡന്റ് നായിബ് ഉക്ലെ വോട്ടിംഗിന് പരിഗണിക്കുന്നതിനായി കോൺഗ്രസിന് അയച്ചത്. തുടർന്ന് വൻഭീരിപക്ഷത്തോടെ നിയമം പാസായി.
ഇതോടെ രാജ്യത്ത് ടാക്‌സ്, അടക്കമുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ ഉപയോഗിക്കാൻ സാധിക്കും.
The #BitcoinLaw has been approved by a supermajority in the Salvadoran Congress.
— Nayib Bukele ?? (@nayibbukele) June 9, 2021
62 out of 84 votes!
History! #Btc??
ഏപ്രിലിൽ ബിറ്റ്‌കോയിൻ വില 64,829.14 ഡോളറെന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. പിന്നീട് പകുതിയായി വില ഇടിഞ്ഞു.
Story Highlights: el Salvador recognizes bitcoin as legal currency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here