ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്ന ട്വീറ്റുകൾ, മോർഗനും ബട്ലർക്കുമെതിരെ അന്വേഷണം

എട്ടുവർഷം മുമ്പ് വംശീയ അധിക്ഷേപം നിറഞ്ഞതും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ ഒല്ലീ റോബിൻസണ് പിന്നാലെ സമാനമായ പരാമർശങ്ങളുടെ പേരിൽ മറ്റ് രണ്ട് താരങ്ങൾ കൂടി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്.
ഇന്ത്യൻ താരങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ പരിഹസിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്തുവെന്ന ആരോപണത്തിൽ ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോർഗനും സൂപ്പർ താരം ജോസ് ബട്ലർക്കുമെതിരെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തുന്നത് എന്ന് ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here