കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു: ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച

കൊടകര കുഴൽപ്പണ കേസ് അടക്കം പാർട്ടി വലിയ ആരോപണങ്ങൾ നേരിടുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലെത്തി. കേരളത്തിലെ സംഭവി വികാസങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി ദേശീയ നേതൃത്വം വിളിപ്പിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ ഡൽഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഡൽഹിയിലെത്തിയതെന്നാണ് സൂചന. എന്നാൽ കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന പരാതികളുടെ പശ്ചാതലത്തിൽ സുരേന്ദ്രനെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് എതിർ ഗ്രൂപ്പുകാർ പറയുന്നത്.
അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here