Advertisement

അശ്രദ്ധവും-അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടൽ വിനയാകും; മുന്നറിയിപ്പുമായി കേരള പൊലീസ്

June 9, 2021
Google News 1 minute Read

സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകുമെന്നും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

കേരള പൊലീസിന്റെ നിർദേശങ്ങൾ;

സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും??
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതമല്ല എന്നോര്‍ക്കുക.

തരംഗമാകുന്നത് പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്.

ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കര്‍’മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയും.

സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയില്‍ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു.

സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച്‌ കൂടുതല്‍ പറയേണ്ട ആവശ്യമില്ല.

റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ ‘സെന്‍സറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്.

പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.
അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here