Advertisement

വാക്സിനെടുത്താൽ ഫ്രീയായി ‘പുകയെടുക്കാം’; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ യു.എസിൽ കഞ്ചാവ് ഓഫർ

June 9, 2021
Google News 1 minute Read

കൊറോണ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കുന്നവർക്ക് കഞ്ചാവ് വാഗ്ദാനം ചെയ്ത് യുഎസിലെ സംസ്ഥാനമായ വാഷിങ്ടൺ. വാക്സിൻ സ്വീകരിക്കുന്ന പ്രായപൂർത്തിയായ ആളുകൾക്കാണ് കഞ്ചാവ് ബീഡികൾ സൗജന്യമായി നൽകുക.

വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി കഞ്ചാവ് ചെറുകിട വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. “ജോയിന്റ്സ് ഫോർ ജാബ്സ്” (joints for jabs, വാക്സിനെടുത്താൽ കഞ്ചാവ് ബീഡി തരാം) എന്നാണ് പദ്ധതിയുടെ പേര്. ഇത് ഉടൻ പ്രാബല്യത്തിൽ വരും. ജൂലൈ 12 വരെയാണ് ഓഫ‍ര്‍. 21 വയസിനു മുകളിലേക്കുള്ളവ‍ര്‍ക്കാണ് വാക്സിനൊപ്പം കഞ്ചാവ് ലഭിക്കുക. വാക്സിനെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെത്തുട‍ര്‍ന്നാണ് പുതിയ നീക്കം. വാഷിങ്ടൺ അടക്കമുള്ള യുഎസിലെ പതിനേഴ് സംസ്ഥാനങ്ങളിൽ കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാം.

വാക്സിൻ സ്വീകരിക്കുന്ന പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് കഞ്ചാവ് നൽകാൻ ചെറുകിട വ്യാപാരികളെ അനുവദിക്കുമെന്ന് സംസ്ഥാന മദ്യ, കഞ്ചാവ് ബോർഡ് വ്യക്തമാക്കി. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാക്സിൻ സ്വീകരിക്കുന്നവർക്കുവേണ്ടി പ്രഖ്യാപിച്ച ഏറ്റവും പുതിയ ഓഫറാണിത്. നിലവിൽ 70% പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം കൈവരിച്ചു. വലിയൊരു ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ സാധിച്ചത് നിയന്ത്രണങ്ങക്ക് അയവ് വരുത്താൻ സഹായിക്കുമെന്ന് ഗവർണർ ജെയ് ഇൻസ്ലീ പറഞ്ഞു.

അതേസമയം, ഈ ആശയം പുതിയതല്ല. ആരോഗ്യ വിദഗ്ധരുമായി ചേ‍ര്‍ന്ന് അരിസോണയിൽ മിന്റ് കാന്നബിസ് ഡിസ്പെൻസറി വാക്സിനൊപ്പം കഞ്ചാവ് നൽകുന്നുണ്ട്. ഇവ‍ര്‍ക്കു കീഴിലുള്ള ക്ലിനിക്കുകളിൽ നിന്നും വാക്സിൻ സ്വീകരിച്ചവര്‍ക്ക് കഞ്ചാവ് ബീഡിയും കഞ്ചാവ് മിഠായിയും ലഭിച്ചു. കൊറോണ കാലത്തെ വ്യാപാര പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി മദ്യ-കഞ്ചാവ് വ്യാപാരത്തിന് നിരവധി ഇളവുകൾ നൽകിയതായി വാഷിങ്ടൺ സ്റ്റേറ്റ് ബോ‍ര്‍ഡ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here