Advertisement

‘മ‍ൃതദേഹങ്ങൾ വലിച്ചെറിയാൻ നദികളില്ല’; ഉത്തർപ്രദേശിനെതിരെ മുംബൈ മേയർ

June 10, 2021
Google News 1 minute Read

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിനു മൃതദേഹങ്ങൾ വലിച്ചെറിയാൻ ‘നദികൾ’ ഇല്ലെന്ന പരാമർശവുമായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നൂറുകണക്കിനു മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഒഴുകുന്ന നിലയിലും മണൽതിട്ടകളിൽ മറവുചെയ്ത നിലയിലും കണ്ടെത്തിയതിനെതിരെയുള്ള പരോക്ഷ ആക്ഷേപമാണു ശിവസേന നേതാവു കൂടിയായ പെഡ്നേക്കർ ഉന്നയിച്ചത് .

‘കൊവിഡ് മരണങ്ങൾ ഞങ്ങൾ കുറിച്ചു കാണിച്ചിട്ടില്ല. മുംബൈയിൽ അങ്ങനെ ചെയ്യുകയുമില്ല. ഇവിടെ മൃതദേഹങ്ങൾ വലിച്ചെറിയാൻ ഞങ്ങൾക്കു നദികൾ ഇല്ല. കൊവിഡ് ബാധിച്ചു മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. എല്ലാവരുടെയും മരണ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്,’ മേയർ പറഞ്ഞു.

Story Highlights: Don’t Have Rivers to Dump Bodies’: Mumbai Mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here