23
Jun 2021
Wednesday

സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; സംഭവം കൊല്ലത്ത്

കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു. ഇളമുളയ്ക്കല്‍ സ്വദേശി ആതിര(28)യാണ് മരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കാമുകന്‍ ഷാനാവാസ് ആതിരയെ തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ കുറേ നാളുകളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഷാനാവാസും ആതിരയും. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ആതിര വിഡിയോ പോസ്റ്റു ചെയ്തതിന്റെ പേരില്‍ ഷാനവാസ് വഴക്കിടുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷാനാവാസിനും പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.

Story Highlights: kollam, social media, murder

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top