Advertisement

നേതൃതലങ്ങളിലെ മാറ്റങ്ങളിൽ അതൃപ്തി; കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ കൂടിക്കാഴ്ച

June 10, 2021
1 minute Read

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്റെ നിയമനവും വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനവും സംബന്ധിച്ച് നേതാക്കൾക്ക് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച.

നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചുമതലയേറ്റെടുക്കുന്നതിന് മുൻപ് തന്നെ നേതാക്കളെ അനുനയിപ്പിക്കുന്നതിനും ഒപ്പം നിർത്തുന്നതിനും വേണ്ടിയുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഓരോ നേതാക്കളെയും പ്രത്യേകം പ്രത്യേകം കണ്ട്, പിന്തുണ ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച. നിലവിലെ ഹൈക്കമാൻഡ് നീക്കങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി അറിയിക്കാനുള്ള നീക്കമാണ് നേതാക്കൾ പ്രധാനമായും കൈക്കൊള്ളുന്നത്. പരസ്യപ്രസ്താവനകളില്ലാതെ ഹൈക്കമാൻഡിന് പരാതി അറിയിക്കലാകും നടക്കുക. പുനസംഘടന നടത്തുമെന്ന കെ സുധാകരന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനവും പുനസംഘടന നടത്തുമ്പോൾ ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന പ്രഖ്യാപനവും നേതാക്കൾക്ക് അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. ജംബോ കമ്മിറ്റികൾ ഒഴിവാക്കപ്പെടുമ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് വേണ്ടപ്പെട്ട പലരും തഴയപ്പെടുമെന്ന പരാതിയും നേതാക്കൾക്കുണ്ട്.

Story Highlights: eldest congress leaders meeting, indira bhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top