കൊടകര കുഴൽപ്പണ കേസ് ; ‘അന്വേഷണം നേരിടുന്നവർക്ക് വേവലാതി’ : മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റേത് വിരോധപരമായ നിലപാടല്ലെന്നും കേസിലെ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടകരയിൽ ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. വലിയ തുകയാണെന്ന് കണ്ടപ്പോഴാണ് സ്പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം നേരിടുന്ന ആളുകളുടെ വേവലാതിയാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ബിജെപി നേതാക്കളുടെ അടക്കം പ്രതികരണങ്ങളോട് പ്രതികരിച്ചു.
Story Highlights: CM Pinarayi Vijayan Response on Kodakara case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here