വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്സിന് സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്സിന് ലഭ്യമാകുന്നത് വരെ വാക്സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്സിന് വരുന്ന മുറയ്ക്ക് റീ-ഷെഡ്യൂള്‍ ചെയ്ത് ലഭ്യമാക്കുന്നതാണെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
തൃശൂരിൽ ഇന്ന് 1291 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1222 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,129 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേർ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 2,51,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights: Covid Vaccination Stopped in Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here