ബിജെപി വിടുന്നു; മുകുൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തുമെന്ന് റിപ്പോർട്ട്

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണാമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചക്ക് 2 മണിക്ക് മുകുൾ റോയ് കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ ബിജെപിയിൽ ഉണ്ടായ കടുത്ത ഭിന്നതയെ തുടർന്നാണ് ടിഎംസി യിലേക്കുള്ള മുകുൾ റോയുടെ മടക്കം.
ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരുമായി മുകൾ റോയിക്ക് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ടിഎംസി നേതാവ് അഭിഷേക് ബാനർജി സന്ദർശനം നടത്തിയിരുന്നു.
ബംഗാളിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് മുകുൾ റോയ്. 2017 ലാണ് മുകുൾ റോയ് തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയത്.
Story Highlights: Mukul Roy likely to return to TMC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here