മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 14 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല

മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട 14.06.2021 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. 15 ന് ആണ് മിഥുനം ഒന്ന്.
കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഉണ്ടായിരിക്കില്ല. നട തുറക്കുന്ന 14 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here