രാജ്യദ്രോഹക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
ആയിഷ സുല്‍ത്താന നടത്തിയ കൊവിഡ് ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കി.
അതേസമയം വിഷയത്തില്‍ ആയിഷ സുല്‍ത്താനയെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനകള്‍ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഇതിനിടെ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു. ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
Story Highlights: lakshadweep, aysha sulthana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here