മുട്ടിൽ മരംകൊള്ള; വി മുരളീധരൻ സ്ഥലത്ത് സന്ദർശനം നടത്തി

മുട്ടിലിൽ മരംമുറി വിവാദ സ്ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുട്ടിലിൽ നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനം മാത്രമായി കാണാനാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. മരംകൊള്ളയ്ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിലുള്ളവരുടെ പങ്കാളിത്തമുണ്ട്. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണിതെന്നും മുരളീധരൻ ആരോപിച്ചു.
സാധാരണ രീതിയിൽ മാഫിയകൾക്കെതിരെ നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ ഉത്തരവാദിത്വം. എന്നാൽ ഇവിടെ സം ഭവിച്ചത് മറ്റൊന്നാണ്. മരംമുറികേസുമായി ബന്ധപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടുകൂടിയ ഈ പകൽക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: v muraleedharan visited wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here