Advertisement

ഡല്‍ഹിക്കാരുടെ ബൈക്ക് ഡോക്ടര്‍; സേവനത്തിന് മഹത്തായ മാതൃക

June 12, 2021
1 minute Read

നിരാലംബരെ തേടിയെത്തുന്ന ഒരു ഡോക്ടര്‍ ഡല്‍ഹിയിലുണ്ട്. ഡല്‍ഹിയിലെ ബൈക്ക് ഡോക്ടര്‍ എന്നറിയപ്പെടുന്ന സനാഫര്‍ അലി. ഈ ഡോക്ടര്‍ തെരുവിലേക്ക് ഇറങ്ങിയത് കൈ നിറയെ കാശ് കിട്ടുന്ന ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ്. കൊവിഡ് മഹാമാരിക്കിടയില്‍ ബൈക്ക് ഡോക്ടര്‍ രാപ്പകല്‍ തിരക്കിലാണ്.

ബൈക്കില്‍ ഓടിനനടന്ന് ചികിത്സിക്കുന്നതിനാലാണ് ബൈക്ക് ഡോക്ടറെന്ന പേര് വീണത്. സൗജന്യമായി മരുന്നും സനാഫര്‍ അലി നല്‍കുന്നുണ്ട്. ‘പാവപ്പെട്ട ആളുകളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. അവര്‍ റോഡരുകില്‍ വേദന സഹിച്ചിരിക്കുകയാണ്.’ അതിനാല്‍ ആണ് അവരെ ചികിത്സിക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് സൗജന്യമായി മരുന്ന് നല്‍കുന്നത്.

സേവനത്തിന് ഭാഗമായാണ് തെരുവുകളിലേക്ക് ചികിത്സിക്കാന്‍ ഡോക്ടര്‍ ഇറങ്ങിയത്. എന്നാല്‍ ആശുപത്രി ജോലിയേക്കാള്‍ സംതൃപ്തി ലഭിച്ചു. പിന്നീട് സ്റ്റെതസ്‌ക്കോപ്പുമായി നിരത്തുകളിലേക്ക് ഇറങ്ങുന്നത് പതിവായി മാറ്റി. നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍, പഹാര്‍ ഗഞ്ച്, ജന്‍പുരി എന്നിവിടങ്ങളിലെല്ലാം അദ്ദേഹമെത്തുന്നു. അവിടങ്ങളിലെല്ലാം ബൈക്ക് ഡോക്ടറെ കാത്ത് നിരവധി രോഗികള്‍ എത്തുന്നുണ്ട്.

Story Highlights: doctor, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top