Advertisement

നദാലിനെ കളിമൺ കോർട്ടിൽ കീഴ്പ്പെടുത്തിയ ജോക്കോവിച്ച്; ഗംഭീരമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ

June 12, 2021
Google News 5 minutes Read
djokovic nadal india cricket

കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ കീഴ്പ്പെടുത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ, ദിനേശ് കാർത്തിക് എന്നിവർക്കൊപ്പം മുൻ താരം വസീം ജാഫറും ഐതിഹാസിക പോരിനെ പ്രശംസിച്ച് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് താരങ്ങൾ ജോക്കോവിച്ചിനെ പ്രശംസ കൊണ്ട് മൂടിയത്.

‘ഇത് ടെന്നീസ് അല്ല. ഏറ്റവും ഉയർന്ന നിലയിലുള്ള ബെഞ്ച് മാർക്ക് സെറ്റ് ചെയ്യലാണ്.’- അശ്വിൻ‌ ട്വിറ്ററിൽ കുറിച്ചു. ‘ആദ്യ സെറ്റ് വിജയിച്ചതിന് ശേഷം നദാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ തോൽക്കുന്നു. ഓരോ പോയിൻ്റിനും എടുക്കേണ്ടി വന്നത് നിർദ്ദയമായ പ്രയത്നമാണ്.’- വാഷിംഗ്ടൺ സുന്ദർ ട്വീറ്റ് ചെയ്തു.

‘വിട്ടുകൊടുക്കാതിരിക്കൽ എന്നതിന് കായികലോകത്ത് എന്താണ് അർത്ഥം എന്ന് അറിയണം എങ്കിൽ ടിവി ഓൺ ചെയ്ത് ഈ ഇതിഹാസങ്ങൾ കളിക്കുന്നത് കാണൂ. നിങ്ങൾ ഉറങ്ങിയെങ്കിൽ റിപ്ലേ കാണു. ഇത്തരം ഐതിഹാസികമായ മത്സരങ്ങളോട് ഹൈലൈറ്റ്സ് ഒരിക്കലും നീതിപുലർത്തില്ല.’- ദിനേശ് കാർത്തിക് കുറിച്ചു.

ആദ്യ സെറ്റ് 3-6 എന്ന നിലയിൽ നേടിയതിനു ശേഷമാണ് നദാൽ ജോക്കോവിച്ചിനോട് അടിയറ പറഞ്ഞത്. 4 മണിക്കൂർ 11 മിനിട്ട് നീണ്ടുനിന്ന പോരിൽ 3-6,6-3,7-6, 6-2 എന്ന സ്കോറിനാണ് ജോക്കോവിച്ച് നദാലിനെ കീഴടക്കിയത്. ഫ്രഞ്ച് ഓപ്പൺ കരിയറിലെ 108 മത്സരങ്ങളിൽ നദാലിൻ്റെ മൂന്നാം തോൽവി മാത്രമായിരുന്നു ഇത്.

Story Highlights: djokovic victory over nadal india cricket team reacts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here