Advertisement

മുട്ടില്‍ മരംമുറിക്കേസ്; വനം വകുപ്പ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

June 12, 2021
Google News 1 minute Read
NT Sajan transfer

മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം വയനാട്ടില്‍ അന്വേഷണമാരംഭിച്ചു. ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ
ഷാന്‍ട്രി ടോമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മുട്ടില്‍ കേസിനു പുറമെ ജില്ലയിലാകെ ഉയര്‍ന്ന മരംകൊള്ള ആക്ഷേപങ്ങളും സംഘം പരിശോധിക്കും.

ഇന്നലെ വൈകിട്ടോടെ ജില്ലയിലെത്തിയ അന്വേഷണ സംഘം വനം വകുപ്പുദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. കണ്ണൂര്‍ കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒമാരാണ് സംഘത്തിലുള്ളത്. ആവശ്യമുള്ള മറ്റുദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് തന്നെ ഉള്‍പ്പെടുത്തും.

വിശദ പരിശോധനയ്ക്കായി ഏതാനും ദിവസം ജില്ലയില്‍ ക്യാമ്പ് ചെയ്താകും അന്വേഷണം. ഈ മാസം 22നുള്ളില്‍ കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററിന് സമര്‍പ്പിക്കാനാണ് ഉത്തരവ്. പി സി സി എഫ് ഗംഗാ സിംഗ് ഐഎഫ്എസ് തന്നെയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീയ സ്വാധീനം പുറത്തുവന്ന കേസില്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ ചുമലില്‍ അന്വേഷണം വച്ചൊഴിയുന്നത് വ്യാപക വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

Story Highlights: muttil wood robbery case, forest department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here