തമിഴ്‌നാടിൻറെ രുചിയൂറും കുഴിപണിയാരം

തമിഴ്നാട്ടിലെ ഒരു നടൻ വിഭവമാണ് കുഴി പണിയാരം. ഇഡ്ഡലി മാവ് ഉപയോഗിച്ച് വളരെ വേഗത്തിൽ തയാറാക്കുന്ന ഈ വിഭവം പ്രാതൽ ഭക്ഷണമായും ചായയ്‌ക്കൊപ്പം ഒരു സ്നാക്കായും കഴിക്കാവുന്നതാണ്.
ചേരുവകൾ
- ഇഡ്ഡലി മാവ് – അര ലിറ്റർ
- ഇഞ്ചി, പച്ചമുളക് – പാകത്തിന്
- കാരറ്റ് ചീകിയത് – 30 ഗ്രാം
- സവാള നുറുക്കിയത് – 30 ഗ്രാം
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാവിൽ എണ്ണ ഒഴിച്ചുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉണ്ണിയപ്പ കരയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മുക്കാൽ ഭാഗം മാവ് ഒഴിച്ച് അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക. തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.
ചെറു ചൂടോടെ ചട്ണിക്ക് ഒപ്പം കഴിക്കാവുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here