Advertisement

‘കൂടുതൽ പേർ വരും’; മുകുൾ റോയിയുടെ ത്രിണമൂലിലേക്കുള്ള തിരിച്ചുവരവിൽ പ്രതികരിച്ച് മമത

June 12, 2021
Google News 2 minutes Read

ബിജെയിൽ നിന്ന് ത്രിണമൂൽ കോൺ​ഗ്രസിലേക്കുള്ള മുകുൾ റോയിയുടെ മടങ്ങി വരവിൽ പ്രതികരിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാന‍‍ർജി. മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് ത്രിണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുൾ റോയിക്കും മകനും ടിഎംസിയിൽ നിന്ന് ലഭിച്ചത്. ബംഗാളിൽ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയിൽ നിന്ന് ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നി മുകുൾ റോയ്.

”മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. കൂടുതൽ പേർ വരും” – മമത പ്രതികരിച്ചു. നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും മമത പറഞ്ഞു.

ബിജെപി വിട്ടതിന് ശേഷം തന്റെ പഴയ സഹപ്രവർത്തകരെ കാണുമ്പോൾ വലിയ സന്തോഷം തോനുന്നുവെന്നാണ് മുകുൾ റോയ് പ്രതികരിച്ചത്. തനിക്ക് ബിജെപിയ്ക്കൊപ്പം തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: More will join back Trinamool ‘- Mamata welcomes Mukul Roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here