Advertisement

കളിക്കളത്തിലെ ‘കലിപ്പ്’; ഷാക്കിബ് അൽ ഹസനെ 4 മത്സരങ്ങളിൽ നിന്ന് വിലക്കി

June 12, 2021
Google News 1 minute Read
Shakib Hasan banned matches

ധാക്ക പ്രീമിയർ ലീഗിൽ അമ്പയറോട് കയർക്കുകയും സ്റ്റമ്പ് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ നാല് മത്സരങ്ങളിൽ നിന്ന് വിലക്കി. ധാക്ക പ്രീമിയർ ലീഗിൽ ഷാക്കിബ് കളിക്കുന്ന മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് വിലക്കിൻ്റെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബംഗ്ലാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഷാക്കിബ് ക്ഷമ ചോദിച്ചിരുന്നു.

അപ്പീൽ ചെയ്തിട്ട് വിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തുമാണ് ഷാക്കിബ് വിവാദങ്ങളിൽ ഇടം പിടിച്ചത്. രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തിൽ പ്രതികരിച്ചത്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഷാക്കിബ് അമ്പയർമാർക്കെതിരെ കയർക്കുകയും സ്റ്റമ്പ് പിഴുതെറിയുകയും ചെയ്തത്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ക്യാപ്റ്റൻ കൂടിയായ ഷാക്കിബ് പന്തെറിയുന്നതിനിടെയാണ് ആദ്യ സംഭവം ഉണ്ടായത്. ഷാക്കിബിൻ്റെ എൽബിഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചു. ഇതോടെ കുപിതനായ ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ അമ്പയറോട് കയർക്കുകയും സ്റ്റമ്പ് ചവിട്ടിത്തെറിപ്പിക്കുകയ്യുമായിരുന്നു.

മറ്റാരോ പന്തെറിയുന്ന സമയത്താണ് അടുത്ത സംഭവം. അപ്പോഴും അമ്പയർ അപ്പീൽ നിരസിച്ചു. ഫ്രെയിമിലേക്ക് വരുന്ന ഷാക്കിബ് മൂന്ന് സ്റ്റമ്പുകളും പിഴുതെറിയുകയും അമ്പയറോട് കയർക്കുകയും ചെയ്തിരുന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിവാദം ആയത്.

Story Highlights: Shakib Al Hasan banned for four matches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here