Advertisement

ഇന്ധന വില വർധന ജനങ്ങൾക്ക് പ്രയാസകരമെന്ന് അംഗീകരിക്കുന്നു ; കേന്ദ്ര പെട്രോളിയം മന്ത്രി

June 13, 2021
Google News 2 minutes Read

ഇന്ധന വിലവർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വർഷം 35000 കോടി രൂപ കൊവിഡ് വാക്സിനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വിലയിലെ നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Accept rising petrol and diesel prices are problematic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here