ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ് പരാതി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എതിരെ കേസെടുത്തു. മുട്ടില്‍ മരംമുറിക്കേസ് പ്രതികളാണ് ഇരുവരും.
കളമശേരി പൊലീസ് നേരത്തെ സംഭവത്തില്‍ ബാങ്ക് അധികൃതരുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. 2016ല്‍ എടുത്ത കേസില്‍ പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ഇഡി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി രണ്ടാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. മറ്റൊരു ബാങ്കില്‍ നിന്ന് വായ്പ എടുത്തതിന് ശേഷമാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് പണം തട്ടിയതെന്നും വിവരം.
Story Highlights: muttil wood robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here