ചൈനയെ നേരിടാൻ വേണ്ടതു ജി7 ഐക്യം; ജോ ബൈഡൻ

ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയുമായി ജി7 ഉച്ചകോടിയിൽ രാഷ്ട്ര തലവൻമാർ. ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള അഭിപ്രായ രൂപീകരണവും ഉച്ചകോടിയിൽ നടന്നു.
ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനാധിപത്യ രാഷ്ട്രങ്ങളിലെ നേതാക്കൾ ഒത്തുചേരണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൈനയ്ക്കെതിരെ പ്രതിരോധം തീർക്കണമെന്ന അഭിപ്രായം ഉയരുമ്പോഴും ഇതിന്റെ തീവ്രത സംബന്ധിച്ചും രാഷ്ട്രങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്.
വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ ചൈനയിൽ നിലനിൽക്കുന്ന നിർബന്ധിത സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ ജി7 രാഷ്ട്രങ്ങൾ ശബ്ദം ഉയർത്തണമെന്നാണു ബൈഡന്റെ ആവശ്യം എന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Story Highlights: Biden urges G7 leaders to call out and compete with China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here