കുഞ്ഞിനെ മര്‍ദിച്ച സംഭവം; മർദനം സ്ഥിരീകരിച്ച് അമ്മൂമ്മ

കണ്ണൂരിൽ ഒരുവയസുള്ള കുഞ്ഞിനെ വീട്ടില്‍ ക്രൂരമായി മർദിച്ചിരുന്നതായി അമ്മയുടെ അമ്മ. കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ് കിടത്തിയിരുന്നത്. മരകഷണം കൊണ്ടുള്ള അടിയില്‍ തോളെല്ലിന് പൊട്ടലുണ്ടെന്നും അവർ വെളിപ്പെടുത്തി.
ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം നടന്നത്. രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരുക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.
അതേസമയം , കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരുടെ അറസ്റ്റാണ് കേളകം പൊലീസ് രേഖപ്പെടുത്തിയത്.
Story Highlights: Child beaten up by father in Kannur, Grand mother Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here