Advertisement

ഡല്‍ഹിയില്‍ നാളെ മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍

June 13, 2021
Google News 2 minutes Read

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്.
കടകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കാണ് നാളെ മുതല്‍ ഇളവുണ്ടായിരിക്കുക. ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇളവുകള്‍. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകും.

നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെസ്റ്റോറന്റ് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഉള്‍ക്കൊളളാനാവുന്നതിന്റെ അമ്പതുശതമാനം പേര്‍ക്കുമാത്രമായിരിക്കും പ്രവേശനം നല്‍കുക.

പാര്‍ക്ക്, ജിം, സ്പാ, തിയേറ്റര്‍, സ്‌കൂള്‍- കോളേജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉടന്‍ തുറക്കില്ല. സ്വിമ്മിങ്പൂളുകള്‍, സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലെക്സ്, സിനിമ തിയേറ്റര്‍, എന്നിവ തുടര്‍ന്നും അടച്ചിടും. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനമുണ്ട്.

Story Highlights: Delhi unlock: Metro services, buses to continue at 50% capacity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here