ഒരു കൊവിഡ് മരണം പോലുമില്ലാതെ ഝാർഖണ്ഡ്; രണ്ടാം തരംഗത്തിൽ ഇതാദ്യം

രണ്ടാം തരംഗത്തിൽ ഇതാദ്യമായി ഒരു കൊവിഡ് മരണം പോലും ഇല്ലാതെ ഝാർഖണ്ഡ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,43,304 ആയി. നിലവിൽ 3966 ആക്ടീവ് കേസുകളാണ് ഝാർഖണ്ഡിൽ ഉള്ളത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേർ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതിൽ മാത്രമാണ്.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേർ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയിൽ 3303 പേർ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.
Story Highlights: Jharkhand Reports Zero Daily Covid Deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here