മാനസികാസ്വാസ്ഥ്യമുള്ള 50 വയസ്സുകാരനെ മർദ്ദിച്ചുകൊന്നു; കർണാടകയിൽ 8 പൊലീസുകാർക്ക് സസ്പൻഷൻ

മാനസികാസ്വാസ്ഥ്യമുള്ള 50 വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കുറ്റത്തിന് കർണാടകയിൽ 8 പൊലീസുകാർക്ക് സസ്പൻഷൻ. കർണാടകയിലെ മഡിക്കേരിയിലാണ് സംഭവം. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് പൊലീസുകാർ റോയ് ഡിസൂസ എന്ന 50 വയസ്സുകാരനെ മർദ്ദിച്ചത്.
പ്രാഥമിക അന്വേഷണത്തെ തുടർന്ന് എട്ടു പൊലീസുകാരെ സസ്പൻഡ് ചെയ്തു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരാനുണ്ടെന്നും കുടക് എസ്പി ക്ഷമ മിശ്ര പറഞ്ഞു. പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്നും അവർ അറിയിച്ചു.
ബുധനാഴ്ചയാണ് റോയ് ഡിസൂസ എന്നയാളെ പൊലീസ് പിടികൂടുന്നത്. പിന്നീട് ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ട് പൊലീസ് ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു. പൊലീസ് അറിയിച്ചതിനെ തുടർന്ന് തങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹം ബോധരഹിതനായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് റോയ് ഡിസൂസയെ ആശുപത്രിയിലെത്തിക്കുകയും ശനിയാഴ്ച ആശുപത്രിയിൽ വച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
Story Highlights: Man Beaten To Death By Cops In Karnataka; 8 Policemen Suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here