കഞ്ചാവ് കേക്ക് വിൽപ്പന; ബേക്കറി ഉടമയടക്കം 3 പേർ അറസ്റ്റിൽ

മുംബൈ മലാഡിൽ പ്രവർത്തിക്കുന്ന ബേക്കറി വഴി കഞ്ചാവ് നിറച്ച കേക്ക് വിറ്റതിന് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഭക്ഷ്യയോഗ്യമായ കഞ്ചാവ് കേക്ക് നിര്‍മിച്ചതിന് ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എന്‍.സി.ബി പറഞ്ഞു.
പുതുതലമുറയില്‍ ഇത്തരം കേക്കുകളുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
നേരത്തെ ബേക്കറി ജീവനക്കാരനായ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് എന്‍ സി ബി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് ബേക്കറിയിലേക്ക് എത്തിച്ചത്. ഇപ്പോൾ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ആരാണ് ഇത്തരം കേക്കുകള്‍ വാങ്ങുന്നത്, ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
ബേക്ക് ചെയ്ത പലഹാരങ്ങള്‍, മിഠായികള്‍, ചിപ്സ് അടക്കമുള്ളവ കഞ്ചാവ് കലര്‍ത്തി ഉപയോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാന്‍ സാധിച്ചെക്കില്ലെന്നും എന്‍ സി ബി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരാള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും ഇവ അല്പം പച്ചനിറമുള്ളതും നേരിയ കഞ്ചാവ് മണം ഉള്ളതുമായിരിക്കുമെന്നും എന്‍ സി ബി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here