Advertisement

വിസ്മയ കാഴ്‌ച; യുനെസ്കോ ലോക പൈതൃകത്തിൽ ഇടം നേടിയ കാഴ്ച

June 13, 2021
1 minute Read

പ്രകൃതി ധാരാളം വിസ്മയ കാഴ്ചകളാണ് നമുക്കായി തന്റെ മടിത്തട്ടിൽ ഒരുക്കിവെച്ചിരിക്കുന്നത്. യാത്രാപ്രിയരായിട്ടുള്ളവർ അറിഞ്ഞും കേട്ടും ഈ അത്ഭുത കാഴ്ചകൾ തേടിയെതുന്നതും വിരളമല്ല. അത് പോലെ തന്നെ ആരെയും ആകർഷിക്കുന്ന ഒരു അത്ഭുത കാഴ്ചയാണ്, വടക്കൻ അയർലണ്ടിൽ കാത്തിരിക്കുന്നത്. വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലിലെ ‘ജയന്‍റ്സ് കോസ് വേ’ ആരുടെയും മനം കവരും.

ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയ പോലെയാണ് ഇവിടുത്തെ കാഴ്ച. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ ‘പ്രകൃതിദത്ത മഹാദ്ഭുതമായാണ് ഇവിടം കണക്കാക്കുന്നത്. 1986 ലാണ് ഈ സ്ഥലം യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. ഇന്ന് അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഈ സ്ഥലം.

നാഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ജയന്‍റ്സ് കോസ് വേയുടെ ഭൂരിഭാഗവും. സൗജന്യ സന്ദർശനമാണ് അവിടുത്തെ മറ്റൊരു പ്രത്യേകത. ബാക്കിയുള്ള ഭാഗം ക്രൗൺ എസ്റ്റേറ്റിന്റെയും നിരവധി സ്വകാര്യ ഭൂവുടമകളുടെയും കയ്യിലാണ്. പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ നടന്ന് കടലിന്‍റെ അറ്റത്തുള്ള ബസാൾട്ട് സ്തംഭങ്ങള്‍ക്ക് മുകളിലൂടെ സന്ദർശകർക്ക് നടക്കാം.

60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ജയന്റ് കോസ് വേ ആദ്യമായി രൂപപ്പെട്ടത്. അഗ്നിപർവ്വത പ്രവർത്തനത്തിന്റെ ഒരു കാലഘട്ടത്തെ തുടർന്നാണ് കോസ്‌വേ സൃഷ്ടിക്കപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു, അവിടെ ലാവ തണുക്കുകയും അവിശ്വസനീയമായ ഇന്റർലോക്കിംഗ് ബസാൾട്ട് നിരകൾ രൂപപ്പെടുകയും ചെയ്തു. ഓരോ നിരയും തികച്ചും ഷഡ്ഭുജാകൃതിയിലാണ്; ലോകത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ ശാശ്വതമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top