ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കം; ലക്ഷദ്വീപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് വി. എം സുധീരന്‍

ലക്ഷദ്വീപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു. പരാതി നല്‍കിയ നടപടി അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികളുടേതാണ്. ആയിഷക്കെതിരെ സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി. എം സുധീരന്‍ ആവശ്യപ്പെട്ടു.
ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ലക്ഷദ്വീപിലെ ഏകാധിപത്യനടപടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍’ എന്ന പദം പ്രയോഗിച്ചതിനാണ് കേസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആയിഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: V M Sudheeran, Ayisha sultana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here