Advertisement

‘ബിജെപിയുടേത് നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചന’; വി എം സുധീരൻ

March 7, 2025
Google News 1 minute Read

ബിജെപിയുടേത് ഫാസിസ്റ്റ് നിലപാട് അല്ല, നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചനയെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മാർക്സിസ്റ്റ് പാർട്ടിയിലെ അണികളെ ക്രൂരമായി കബളിപ്പിക്കുന്ന നിലപാട്. ബിജെപിയും സിപിഐഎമ്മും തമ്മിൽ ആശയപരമായുള്ള അകലം കുറഞ്ഞു. സി പി ഐ എം നവ മുതലാളിത്തത്തിൻ്റെ പാതയിലേക്കെന്നും അദ്ദേഹം പറഞ്ഞു.

ആശാ വർക്കേഴ്സിന്റെ സമരം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നത്.കേരളം മുഴുവൻ ലഹരി വ്യാപനം നടത്തുകയാണ് പിണറായി സർക്കാരെന്നും വി എം സുധീരൻ പറഞ്ഞു.

അതേസമയം ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും.ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.

Story Highlights : V. M. Sudheeran Criticize CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here