Advertisement

അഞ്ച് വയസ്സുകാരൻ 150 അടിയുള്ള കുഴൽക്കിണറിലേക്ക് വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

June 14, 2021
Google News 1 minute Read

കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് അഞ്ചു വയസ്സുകാരൻ വീണു. ആഗ്രയിലെ ധാരിയായി ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആഗ്ര റൂറലിലെ ഫത്തോഹാബാദിലുള്ള നിബോഹാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്.കുട്ടിയുടെ അനക്കം അറിയാൻ കഴിയുന്നുണ്ടെന്നും കുട്ടി പ്രതികരിക്കുന്നുണ്ടെണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

അതേസമയം, പിതാവു കുഴിച്ച കുഴൽക്കിണറിലേക്കാണ് കുഞ്ഞ് വീണതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. കുഴിയിലേക്ക് കുട്ടിക്കു പിടിക്കാനായി ഒരു കയർ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഗ്രാമീണർ പറഞ്ഞു.

Story Highlights: 5-Year-Old Falls Into 150-Feet-Deep Borewell In UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here